Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Trading App

വ്യാ​ജ ട്രേ​ഡിം​ഗ് ആ​പ്പ്: യു​വാ​വി​ന് 27 ല​ക്ഷം ന​ഷ്‌ടമാ​യി

കൊ​​​​ച്ചി: വ്യാ​​​​ജ ട്രേ​​​​ഡിം​​​​ഗ് ആ​​​​പ്പി​​​​ല്‍ കു​​​​ടു​​​​ങ്ങി കൊ​​​​ച്ചി​​​​യി​​​​ല്‍ യു​​​​വാ​​​​വി​​​​ന് 27 ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​ട​​​മാ​​​​യി. ക​​​​ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 25കാ​​​​ര​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. സു​​​​ബ്ര​​​​നീ​​​​ര്‍ ബാ​​​​ന​​​​ര്‍​ജി, സു​​​​ജ​​​​ന്‍ ര​​​​ക്ഷി​​​​ത്, ബ​​​​സു എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​​ചേ​​​​ര്‍​ത്താ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. മൂ​​​​വ​​​​രും കോ​​​​ല്‍​ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.


ജൂ​​​​ണ്‍ 17നാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നെ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മം വ​​​​ഴി സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​ത്. പോ​​​​പ്പീ​​​​വേ​​​​ള്‍​ഡ് എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ട്രേ​​​​ഡ് ചെ​​​​യ്താ​​​​ല്‍ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന് വ​​​​ലി​​​​യ ലാ​​​​ഭം ന​​​​ല്‍​കാ​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. അ​​​​ന്നു​​​​ത​​​​ന്നെ 1600 യു​​​​എ​​​​സ് ഡോ​​​​ള​​​​റും 22ന് ​​​​വീ​​​​ണ്ടും 6500 യു​​​​എ​​​​സ് ഡോ​​​​ള​​​​റും നി​​​​ക്ഷേ​​​​പി​​​​ച്ചു.


പ്ര​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വെ​​​​ബ്സൈ​​​​റ്റി​​​​ലെ അ​​​​ക്കൗ​​​​ണ്ടി​​​​ല്‍ യു​​​​വാ​​​​വി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ഓ​​​​രോ ദി​​​​വ​​​​സ​​​​വും കൂ​​​​ടി​​​​വ​​​​രു​​​​ന്ന​​​​താ​​​​യും കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് യു​​​​വാ​​​​വി​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്ന് 27 ല​​​​ക്ഷം രൂ​​​​പ സു​​​​ജ​​​​ന്‍ ര​​​​ക്ഷി​​​​തി​​​​ന്‍റെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റി. എ​​​​ന്നാ​​​​ല്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത അ​​​​ത്ര​​​​യും ലാ​​​​ഭം ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ നി​​​​ക്ഷേ​​​​പം പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ന​​​​ട​​​​ന്നി​​​​ല്ല. ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രെ ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ സ്വ​​​​ച്ച് ഓ​​​​ഫാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ത​​​​ട്ടി​​​​പ്പ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് പോ​​​​ലീ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up